Sunday, April 19, 2015

Quotes and thoughts



കെ.പി.കേശവമേനോന്‍റെ വാക്കുകള്‍--
 1.മത്സരം തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ശക്തിയില്ലാത്തവന്‍ ശക്തിയുള്ളവന് കീഴടങ്ങുകയേ തരമുള്ളു. ചിലപ്പോള്‍ ദുര്‍ബ്ബലന് നാശം പറ്റിയെന്നും വരാം.അത് അനിവാര്യമാണ്.
2.പല കുടുംബങ്ങള്‍ ചേര്‍ന്നതാണല്ലോ സമുദായം.എന്നു വച്ചാല്‍ സമുദായത്തിന്‍റെ ഘടകങ്ങളാണ് കുടുംബങ്ങള്‍ എന്നര്‍ത്ഥം. സ്നേഹവും ദാക്ഷിണ്യവുമാണ് കുടുംബത്തെ ബന്ധിക്കുന്ന കനകപാശം
3.അച്ചടക്കം ശീലിക്കുന്നത് കുടുംബത്തില്‍ നിന്നാണ്.സ്നേഹം വളര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള അന്തരീക്ഷം ഉണ്ടാകുന്നത് കുടുംബത്തിലാണ്. പൊതുനന്മയ്ക്കായി സഹകരിക്കുവാനുള്ള ഉത്സാഹം ഉണ്ടായിത്തീരുന്നതും കുടുംബജീവിതത്തില്‍ നിന്നുതന്നെ. 


ജസ്റ്റീസ് കെ.ടി.തോമസ്സ് പറഞ്ഞത്
1.കോട്ടയത്ത് ഷഷ്ട്യബ്യദ്യപൂര്‍ത്തി ആഘോഷങ്ങള്‍ സഹിക്കാന്‍ കഴിയാത്ത നിലയിലെത്തിയപ്പോള്‍ പ്രമുഖര്‍ ചേര്‍ന്ന് ഭിക്ഷാടനം നടത്തുന്ന ചേന ചെറിയാന്‍റെ ഷഷ്ടിപൂര്‍ത്തി ആഘോഷിക്കാന്‍ തീരുമാനിച്ചു. ദേഹം മുഴുവന്‍ മുഴയുള്ള ഇയാള്‍ക്ക് യഥാര്‍ത്ഥത്തില്‍ അത്രയും പ്രായമുണ്ടായിരുന്നില്ല. എങ്കിലും അയാളുടെ അപദാനങ്ങള്‍ -25 പൈസയേ വാങ്ങൂ,അന്നന്നത്തേക്കുള്ള പണമേ തെണ്ടിയുണ്ടാക്കൂ- നിരത്തി വന്‍ വാര്‍ത്തകൊടുത്തു. അതോടെ ഷഷ്ടിപൂര്‍ത്തി പരിപാടി അവസാനിച്ചു.
2.കട്ടൌട്ട് തമാശ- ഒരിക്കല്‍ ടി.എം.ജേക്കബ്ബിന്‍റെ വന്‍ കട്ടൌട്ട് വച്ചു. എതിര്‍കക്ഷി ഒരു വീരപ്പന്‍ കട്ടൌട്ട് അതിനോട് ചേര്‍ത്തുവച്ചു. ജേക്കബ്ബ് സ്വന്തം കട്ടൌട്ട് നീക്കി മുഖം രക്ഷിച്ചു.
3.അന്നൈ വേളാങ്കണ്ണി മാതാവ് ഒരു ഗ്രീക്ക് രാജ്ഞിയും കുഞ്ഞുമാണ്. രണ്ടുപേര്‍ക്കും കിരീടമുണ്ട്. ആക്രമണ കാലത്ത് ആരോ രക്ഷിച്ചുകൊണ്ടുവന്ന ചിത്രം.ആദ്യം പള്ളി അത്ര അറിയപ്പെട്ടിരുന്നില്ല. ഏഴു കുര്‍ബാനകൊണ്ടാല്‍ ആശിച്ച കാര്യം നടക്കും എന്ന് പ്രചരിപ്പിച്ചു.ചിലരുടെ കാര്യങ്ങള്‍ നടന്നു.അത് പത്രത്തില്‍ പരസ്യമായി നല്കി.അങ്ങിനെ പ്രസിദ്ധി കിട്ടി.  



ഈശോവാസ്യോപനിഷത് പറയുന്നത്
ഹിരണ്മയേന പാത്രേണ, സത്യസ്യാപി ഹിതം മുഖം... സ്വര്‍ണ്ണപ്പാത്രം കൊണ്ട് സത്യത്തിന്‍റെ മുഖം മറയ്ക്കപ്പെട്ടിരിക്കുന്നു.



വയലാര്‍  രാമവര്‍മ്മ -- സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ
        സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും .



സാധു മത്തായിച്ചന്‍ എന്ന പുസ്തകത്തില്‍ നിന്ന് ---
Things seen are temporal  and  things unseen are eternal( 2 korinthyar 4:18)



On sickness
Sickness is a sort of old age ; it inspires us with thoughts of a future better than a thousand volumes of philosophers and divines. 



Mend or end--- 
ഒന്നുകില്‍ ശരിക്ക് ജോലി ചെയ്യുക അല്ലെങ്കില്‍ നിര്‍ത്തുക



വിശുദ്ധ വസ്തു അശുദ്ധമാക്കി----
desecration of a sacred object



വചനം---1
ഉരലില്‍ കയറിയാല്‍ ഉലക്കയുണ്ടെന്ന് ഓര്‍ത്തുകൊള്ളുക.ഉലക്ക കൊണ്ടുള്ള ഇടി കിട്ടിക്കഴിഞ്ഞ് നിലവിളിച്ചാല്‍ ഒരു പ്രയോജനവുമില്ല. 



വചനംരണ്ട്
സഹോദരന്മാരെ,സത്യമായതൊക്കെയും ,ഘനമായതൊക്കെയും,നീതിയായതൊക്കെയും, നിര്‍മലമായതൊക്കെയും , രമ്യമായതൊക്കെയും, സത്കീര്‍ത്തിയായതൊക്കെയും, സത് ഗുണമോ പുകഴ്ചയോ, അത് ഒക്കെയും ചിന്തിച്ചുകൊള്‍വിന്‍.
-   ഫിലിപ്യര്‍ 4:8




വേദഭാഗം..
 തിന്നിയും കുടിയനുമല്ലാതെ യോഹന്നാന്‍ വന്നു.അവനെ മനുഷ്യര്‍ കുറ്റപ്പെടുത്തി. യേശു തിന്നിയും കുടിയനുമായി വന്നു. അവന്‍റെ അനുഭവവും അതു തന്നെ.


യഥാര്‍ത്ഥ ഭക്തി---
ശ്രീകൃഷ്ണന് കടുത്ത രോഗം.ഭാര്യാപാദത്തിലെ പൊടിമണ്ണ് തലയില്‍ തൂവുകയാണ് ഏകപ്രതിവിധി. നാരദര്‍ രുഗ്മിണി ദേവിയെ വിവരം അറിയിച്ചു. ഭര്‍തൃശിരസ്സില്‍ ഭാര്യയുടെ കാലിലെ പൊടി വീഴുന്നത് ഭാര്യയ്ക്കു ദോഷമാണ്. അതിനാല്‍ അവര്‍ പറ്റില്ലെന്ന് പറഞ്ഞു. കൃഷ്ണന്‍റെ ആത്മീയഭാര്യമാരായ 10008 ഗോപികമാരെ കണ്ടു. എത്ര
പൊടിമണ്ണ് വേണമെങ്കിലും നല്കാമെന്ന് അവര്‍. സ്വാമിക്ക് സൌഖ്യം കിട്ടുമെങ്കില്‍ ഞങ്ങള്‍ക്ക് സഹസ്രകാലം നരകമായാലെന്ത് എന്നായിരുന്നു അവരുടെ ചോദ്യം.


വെള്ളക്കാരെക്കുറിച്ച്
 വെള്ളക്കാര്‍ അവരുടെ വര്‍ഗ്ഗക്കാരെ മാത്രം സഹോദരരായി കാണുന്നു--- They have white manity, no humanity.